Monday, 9 July 2012

വിശേഷങ്ങളുമായി സ്കൂള്‍ഡയറി റെഡി

 കുട്ടിക്കിരുവശങ്ങളിലായി  നില്‍ക്കുന്ന അധ്യാപകരെയും രക്ഷിതാക്കളേയും ഒന്നിപ്പിക്കുന്ന കണ്ണി - സ്കൂള്‍ഡയറി വിതരണത്തിനു തയ്യാറായി. വിതരണം ഈ ആഴ്ച പൂര്‍ത്തിയാവും.


സ്കൂള്‍ഡയറിയുടെ പുറം ചട്ട
വിതരണത്തിന് തയ്യാറായ  സ്കൂള്‍ഡയറി

Wednesday, 4 July 2012

സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍.


ഒരു മനസ്സായ് ഒരുമിച്ച് ...

പൂന്തോട്ട പരിചരണം.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  നടന്ന പോസ്റ്റര്‍ രചന മത്സരം.
   
കഴിഞ്ഞ വര്‍ഷത്തെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കൈയ്യെഴുത് മാസിക.



Sunday, 1 July 2012

വിജയത്തിളക്കം

ഇവര്‍ ഈ സ്കൂളിന്‍റെ അഭിമാന താരങ്ങള്‍...


മൂവര്‍ സംഘത്തിനു സ്വാഗതം ....

ത്രിമധുരം

ഈ വര്‍ഷം ഈ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന സഹോദരങ്ങളായ മൂന്നു  പേരെ കുറിച്ച് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്ത.


മൂവര്‍സംഘം ഇന്ന് വിദ്യാലയത്തിലേക്ക് (മാതൃഭൂമി )


മലയാള മനോരമ


ദേശാഭിമാനി









Friday, 29 June 2012

പി.ടി.എം.എ .എം.എല്‍.പി. സ്കൂള്‍ അരീചോല.


Monday, 28 May 2012

ജമാല്‍ മാഷിന്‌ ആദരാഞ്ജലികള്‍....

സ്‌കൂള്‍ മാനേജര്‍ എ . ജമാല്‍ മുഹമ്മദ്‌ മാസ്റ്റര്‍ അന്തരിച്ചു. 

അരീച്ചോല പി.ടി.എം.എ.എം.എല്‍.പി സ്‌കൂള്‍ മാനേജര്‍   അയിനെല്ലി ജമാല്‍മുഹമ്മദ് മാസ്റ്റര്‍ (65) അന്തരിച്ചു. മുസ്‌ലിംലീഗ് മഞ്ചേരി മണ്ഡലം ട്രഷറര്‍,  മലപ്പുറം സഹകരണ ആസ്​പത്രി ഡയറക്ടര്‍, തച്ചിങ്ങനാടം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്,  എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ്, കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ്, 30 വര്‍ഷം കീഴാറ്റൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി, നല്ലൂര്‍ മഹല്ല് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കണ്യാല എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്‌കൂള്‍ മാനേജര്‍ ശ്രീ. എ . ജമാല്‍  മാഷിന്‍റെ നിര്യാണത്തില്‍ സ്കൂള്‍ പി. ടി. എ യോഗം അനുശോചിച്ചു. പ്രധാനാധ്യാപിക , പി.ടി.എ പ്രസിഡണ്ട് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.


ആദരാഞ്ജലികള്‍  

Friday, 4 May 2012

പഠനയാത്ര 2012

2012  മാര്‍ച്ച് 8  ന് നടത്തിയ  സ്കൂള്‍ പഠനയാത്രയില്‍ നിന്നുള്ള  ചില ചിത്രങ്ങള്‍

ഡാമിനു മുന്നില്‍
പങ്കെടുത്തവര്‍

വിശ്രമ നേരം
മലമ്പുഴ ഗാര്‍ഡന്‍ - ഡാമിനു മുകളില്‍ നിന്നുള്ള ദൃശ്യം


Sunday, 15 April 2012

സ്കൂള്‍ വാര്‍ഷികം 2012



കീഴാറ്റൂര്‍ അരീച്ചോല പി.ടി.എം.എ.എം.എല്‍.പി സ്‌കൂള്‍ 36-ാം വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എം. മുഹമ്മദ് ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് സി. ബഷീര്‍ അധ്യക്ഷതവഹിച്ചു. പഠനത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് പി.ടി.എയുടെ കാഷ് അവാര്‍ഡ് വാര്‍ഡ് അംഗം പി. ശാന്ത വിതരണംചെയ്തു. വാര്‍ഡ് അംഗം ബേബിക, മാനേജ്‌മെന്റ് പ്രതിനിധി ഷാനവാസ് ജമാല്‍, വി. ഹംസ, കെ. നാരായണന്‍, പി.എം. ജോസഫ്, പി.എം. അബ്ദുറസാഖ്, പി.കെ. അബ്ദുറസാഖ്, സുരേഷ്, പ്രധാനാധ്യാപിക കെ.എം. മേരിക്കുട്ടി, സ്റ്റാഫ് സെക്രട്ടറി ഇ. ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഷികാഘോഷം - ചിത്രങ്ങളിലൂടെ

സ്വാഗതം - കെ.എം. മേരിക്കുട്ടി  (പ്രധാനാധ്യാപിക)
അധ്യക്ഷ പ്രസംഗം - സി. ബഷീര്‍ (പി.ടി.എ പ്രസിഡണ്ട്)

ഉദ്ഘാടനം - എം. മുഹമ്മദ്‌ (കീഴാറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)
പഠനത്തില്‍ സമര്‍ത്ഥരായവര്‍ക്കുള്ള പി.ടി.എയുടെ ക്യാഷ് അവാര്‍ഡ് വിതരണം - വി. ഹംസ (മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്)

നന്ദി - ഇ. ഹരീഷ് (സ്റ്റാഫ് സെക്രട്ടറി)
കുട്ടികളുടെ കലാ പരിപാടികള്‍


കുട്ടികളുടെ കലാ പരിപാടികള്‍
കലാ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണം - ഷാനവാസ് ജമാല്‍ (മാനേജ് മെന്റ് പ്രതിനിധി)

Tuesday, 3 April 2012

അഭിമാന നിമിഷങ്ങള്‍....


2011 - 12  ലെ ഉപജില്ലാ കായികമേളയില്‍ പങ്കെടുത്ത സ്കൂള്‍ ടീം ട്രോഫിയുമായി.....